മാവേലിക്കര : മാഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് റിജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവ്വാഹക സമിതിയഗം അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. റിജിണൽ പ്രസിഡൻറ് പി.ബി.മനോജ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര രാധാക്യഷ്ണൻ സ്വാഗതം പറഞ്ഞു. കെ.എൽ.മോഹൻലാൽ, കെ.ഗോപൻ, ലളിതാരവിന്ദ്രനാഥ്, എം.കെ.സുധിർ, അനിവർഗ്ഗിസ്, ശാന്തി അജയൻ, കുറത്തികാട് രാജൻ, രാജേഷ് നാഥ്, എഡിസൺ ജോസഫ്, ബാലൻ തൈയ്യിൽ, സന്തോഷ്, ജയകുമാർ, ചിത്രാമ്മൾ, രാജലക്ഷമി, സരയു കുമാരി,ശോശാമ്മ, ബിനി, അജിത്ത് കണ്ടിയൂർ, മാത്യു കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |