അമ്പലപ്പുഴ: ശ്രീ സത്യസായി സേവാ സംഘടനയും ജില്ലാ എക്സൈസ് വകുപ്പും സംയുക്തമായി ലഹരിക്കെതിരെ പരിവർത്തനമെന്ന പേരിൽ മെഗാ കാമ്പയിന് തുടക്കം കുറിച്ചു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷന് വടക്ക് പയനിയർ അക്കാഡമിയിൽ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാർ നിർവഹിച്ചു. ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സോണൽ ഇൻ ചാർജ് പ്രേം സായി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. എക്സൈസ് വിമുക്തി കോ ഓർഡിനേറ്റർ ജി.ജയകൃഷ്ണൻ ബോധവത്കരണ ക്ളാസ് നയിച്ചു. ശ്രീ സത്യസായി സേവാ സംഘടന അമ്പലപ്പുഴ മണ്ഡലം ഇൻ ചാർജ് വേണുഗോപാൽ, ജില്ലാ കോ ഓർഡിനേറ്റർമാരായ രാജശ്രീ രാമചന്ദ്രൻ, അജിത് കുമാർ, പയനിയർ കോളേജ് പ്രിൻസിപ്പൽ രതീഷ് സതീശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |