ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി 'പച്ചപ്പ് ' എന്ന പദ്ധതി പ്രകാരം ജനസേവിനി റസിഡന്റ്സ് അസോസിയേഷന് ഗ്രോ ബാഗുകളും പച്ചക്കറിത്തൈകളും വിത്തുകളും നൽകി. ഉദ്ഘാടനം പച്ചപ്പ് ചെയർമാനും റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണറുമായ കുമാരസ്വാമി പിള്ള നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആർ.വിനീത, സുമേഷ് കുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ, ഗോപിനാഥൻ നായർ, കെ.ചെറിയാൻ, മാത്യു ജോസഫ്, ടോമി പുലിക്കാട്ടിൽ, ജോൺ കുര്യൻ, ബീന ജോസ്, ജോസ്ന ചീരം വേലി, സീമ ശാന്തപ്പൻ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |