മുഹമ്മ : കേരള സാഹിത്യ അക്കാദമി മികച്ച ഗ്രന്ഥശാല പ്രവർത്തകനായി ആദരിച്ച എൻ.എസ്.ജോർജിന് ജന്മനാട് വരവേൽപ്പ് നൽകി. പുരോഗമന കലാ സാഹിത്യ സംഘം മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ പരിപാടി
ഏഴാച്ചേരി രാമചന്ദ്രൻ സ് ഉദ്ഘാടനം ചെയ്തു. സി.കെ.സുധാകരപ്പണിക്കർ അദ്ധ്യക്ഷനായി. മാലൂർ ശ്രീധരൻ, കെ.ഡി.മഹീന്ദ്രൻ, ജോസഫ് ചാക്കോ, ജി.ബിജുമോൻ, പി.രഘുനാഥ്, കെ.ആർ.ഭഗീരഥൻ, രാജേഷ് ജോസഫ്, ആലപ്പി രമണൻ, ഡി.ഉമാശങ്കർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |