മുഹമ്മ :മണ്ണഞ്ചേരി കേന്ദ്രമാക്കി രൂപീകരിച്ച സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.രഘുനാഥ് അദ്യ ഡെപ്പോസിറ്റ് സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് ദിനനിക്ഷേപം ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി വി.അജിത് കുമാർ മുഖ്യാതിഥിയായി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എസ്.ജോസി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എൻ.പൊന്നപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ എം.എസ്.സന്തോഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |