ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകളിൽ അടിയന്തരമായി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ആശുപത്രിയിൽ വിവിധ വകുപ്പുകളിൽ ദീർഘകാലമായി ഒഴിവുകൾ നിലനിൽക്കേയാണ് അടുത്തിടെ ആറ് ഡോക്ടർമാരെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് സ്ഥലം മാറ്റിയത്. പാരാ മെഡിക്കൽ ജീവനക്കാരുടെ ഒഴിവുകളും നിലനിൽക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |