ഹരിപ്പാട് : ട്രെയിൻ കടന്നുപോകാനായി അടയ്ക്കുന്നതിനിടയിൽ, ലോറി ഇടിച്ച് റെയിൽവേ ഗേറ്റ് ഒടിഞ്ഞു. ട്രെയിൻ കടന്നുപോകാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ നങ്ങ്യാർകുളങ്ങര- തട്ടാരമ്പലം റോഡിലെ ലെവൽക്രോസിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. മാവേലിക്കര ഭാഗത്ത് നിന്നും നങ്ങ്യാർകുളങ്ങര ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയാണ് ഗേറ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് ഗേറ്റ് വളഞ്ഞൊടിഞ്ഞു. ഇതോടെ ഗേറ്റ് തുറക്കാന്‍ കഴിയാതെയായി. തുടർന്ന് നങ്ങ്യാർകുളങ്ങര -തട്ടാരമ്പലം റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ കാഞ്ഞൂർ വഴിയും, ഹരിപ്പാട് ആർ.കെ ജംഗ്ഷൻ വഴിയും അരണപ്പുറം വഴിയും തിരിച്ചു വിട്ടു. സംഭവത്തിൽ വാഹന ഉടമയ്‌ക്കെതിരെ റെയിൽവെ സുരക്ഷാസേന കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |