ആലപ്പുഴ: . ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ ലക്ഷ്യം കൈവരിച്ച് ആലപ്പുഴ നഗരസഭ. 450 സംരംഭങ്ങളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഉത്പാദനമേഖലയിൽ 31, സേവനമേഖലയിൽ 171, കച്ചവടമേഖലയിൽ 241 എന്നിങ്ങനെയാണ് സംരംഭങ്ങൾ ആരംഭിച്ചു. 159 പേർ വനിതാ സംരംഭകരാണ്. 4720.35 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായി. 1057 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2022 ഏപ്രിൽ 1നാണ് പദ്ധതി ആരംഭിച്ചത്. ഉദ്ദേശിച്ചതിനേക്കാളും 2 മാസം മുമ്പ് ലക്ഷ്യം സാക്ഷാത്കരിക്കാൻ സഹകരിച്ച നവ സംരംഭകരേയും നിർവഹണ ഉദ്യോഗസ്ഥരേയും നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |