മാവേലിക്കര : ജില്ലാ ആശുപത്രിയെ മാതൃകാ രോഗി സൗഹൃദ ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണ ജോർജിന് സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ നിവേദനം നല്കി. എം.എസ്.അരുൺ കുമാർ എം.എൽ.എ, മാവേലിക്കര ടൗൺ വടക്ക്,തെക്ക് ലോക്കൽ സെക്രട്ടറിമാരായ ഡി.തുളസീദാസ്, കെ.അജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഹൃദ്രോഗവിദഗ്ധരുടെ മുഴുവൻ സമയ സേവനമില്ലെന്നും ഹൃദ്രോഗ ചികിത്സക്കായി 46 കിലോമീറ്ററിലേറെ ദൂരമുള്ള വണ്ടാനം മെഡിക്കൽ കോളേജിലോ 50 കിലോമീറ്ററിലേറെ ദൂരമുള്ള കോട്ടയം മെഡിക്കൽ കോളേജിലോ പോകേണ്ട ദുരവസ്ഥയാണെന്ന് നിവേദനത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |