ചേർത്തല:തണ്ണീർമുക്കം ആസാദ് സംഘടനയുടെയും ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയോട് സഹകരിച്ച് തണ്ണീർമുക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരിക്കെതിരെ ഒരു കെയൊപ്പ് എന്ന പേരിൽ പരിപടി സംഘടിപ്പിച്ചു. മന്ത്റി പി.പ്രസാദ് ബാനറിൽ ഒപ്പിട്ട് ഉദ്ഘാടനം നിർവഹിച്ചു. കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ബേബി തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ ഹേന, ഗിരീഷ് മേലേപറമ്പിൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.ജയലാൽ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ ബെൻ റോയ് എന്നിവരെ മന്ത്റി ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് തണ്ണീർമുക്കം ശിവശങ്കരൻ സ്വാഗതവും പ്രസന്നൻ കല്ലായി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |