ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് 7-ാം വാർഡിൽ, മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിഷേക് റോയ് (22) ആണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്.
25-ന് വൈകിട്ട് 7 മണിയോടെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന, മുൻപരിചയമുണ്ടായിരുന്ന മണ്ണഞ്ചേരി സ്വദേശിനിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി തന്റെ വീട്ടിലേയ്ക്ക് കൊണ്ടു പോകാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. യുവതി എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ വെട്ടിച്ച് യുവതിയെ താഴെയിട്ട ശേഷം രക്ഷപ്പെടുകയും ചെയ്തു. മണ്ണഞ്ചേരി എസ്.എച്ച്.ഒ മോഹിതിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |