മാന്നാർ : നാഷണൽ ഗ്രന്ഥശാലയും മാന്നാർ കൃഷിഭവനും ചേർന്ന് ആലപ്പുഴ മോബൈൽ മണ്ണ് പരിശോധന ലാബിന്റെ സഹകരണത്തോടെ മണ്ണിന്റെ ഗുണ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീം പടിപ്പുരയ്ക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രന്ഥശാല പ്രസിഡന്റ് ശശിധരൻ തുഷാര, സെക്രട്ടറി എൽ.പി.സത്യപ്രകാശ്, കൃഷി ഓഫീസർ ഹരികുമാർ എന്നിവർ സംസാരിച്ചു. സോയിൽ കെമിസ്റ്റ് റെജി മോൾ പരിശോധനയ്ക്ക് നേതൃത്വം ന്നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |