കൊച്ചി: സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന അഞ്ചാമത് ദേശീയ വസ്ത്രമേള അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. പ്രദർശനം നാളെ സമാപിക്കും.
എഫ്.ബി.ഒ കേരള ജനറൽ സെക്രട്ടറി അനസ് മനാറ, ട്രഷറർ ജോഹർ ടംട്ടൻ, പ്രസിഡന്റ് ആനന്ദ് പായ്, നിയാസ്, സിഗ്മ ജനറൽ സെക്രട്ടറി നെൽസൺ, ട്രഷറർ ഷരീഫ് കെ.എച്ച്, രക്ഷാധികാരി ഷെജു, വൈസ് പ്രസിഡന്റ് അഷ്വാഖ്, ജോയിന്റ് സെക്രട്ടറി ഷമീർ, ഫെയർ ചെയർമാൻ മാഹിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |