ചോറ്റാനിക്കര: ദേശീയ സേവാഭാരതിയുടെ ശിവരാത്രി സേവാനിധി ശേഖരണം ഉദയംപേരൂർ പഞ്ചായത്തിൽ തുടങ്ങി.
ശിവരാത്രിദിനത്തിൽ ആർ.എസ്.എസ്. സേവാവിഭാഗം നടത്തിവരുന്നതാണ് സേവാനിധിശേഖരണം. ഈ വർഷം 17, 18 , 19 തിയതികളിലാണ് സേവാനിധിശേഖരണം.
ഉദയംപേരൂർ പഞ്ചായത്തിലെ സേവാനിധിശേഖരണത്തിന്റെ പ്രാരംഭം ഡോക്ടർ കെ.ആർ. നന്ദകുമാറിന് ആദ്യ കൂപ്പൺ നൽകി ആർ.എസ്.എസ് നഗർ ബൗദ്ധിക് പ്രമുഖ് ടി.രാഗേഷ് നിർവ്വഹിച്ചു. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി വി.പി. അനീഷ്, ട്രഷറർ അഡ്വ. എം.കെ.സുബ്രഹ്മണ്യൻ, ആമേട ശാഖ മുഖ്യശിക്ഷക് മഹേഷ് പ്രഭു എന്നിവർ സമ്പർക്കയജ്ഞത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |