കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ രാംജി സ്മാരക ചിത്രരചന മത്സരം ഇന്ന് രാവിലെ 7.30 ന് എറണാകുളം ചിൽഡ്രൻസ് പാർക്കിൽ ചിത്രകാരനും ബിനാലെ ചീഫ് ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്യും.
കെ.ജി. എൽ. പി. യു.പി. എച്ച്.എസ് എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് മത്സരം . കെ.ജി. എൽ. പി വിഭാഗത്തിന് ക്രയോൺസും യു.പി. എച്ച്.എസ്. വിഭാഗത്തിന് വാട്ടർ കളറും ഓയിൽ പേസ്ട്രിയും ഉപയോഗിക്കാം. രജിസ്റ്റർ ചെയ്ത കുട്ടികൾ രാവിലെ 7.30 ന് മറൈൻഡ്രൈവിനു സമീപമുള്ള ചിൽഡ്രൻസ് പാർക്കിൽ എത്തിച്ചേരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |