കൊച്ചി: യാത്രക്കാർക്ക് അപകടമാകുന്ന രീതിയിൽ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ ക്രമപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിച്ചതായി കെ.എസ്.ഇ.ബി അധികൃതർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. മാർച്ച് അഞ്ചിനകം കേബിളുകൾ ടാഗ് ചെയ്യും. ബന്ധപ്പെട്ട വകുപ്പുകൾ പരസ്പര സഹകരണത്തോടെ ജോലികൾ പൂർത്തിയാക്കണമെന്ന് സമിതി അദ്ധ്യക്ഷയായ കളക്ടർ ഡോ.രേണുരാജ് നിർദ്ദേശം നൽകി.
സിവിൽ സ്റ്റേഷനിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ ഓഫീസ് സമയം പരിഗണിച്ച് വൈകിട്ടുള്ള സർവീസ് 5.20 ലേക്ക് നീട്ടണമെന്ന് കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. എം.എൽ.എമാരായ ആന്റണി ജോൺ, പി.വി. ശ്രീനിജിൻ തുടങ്ങിയവർ തങ്ങളുടെ മണ്ഡലങ്ങളിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |