തൊടുപുഴ: 'ഗൗരീശങ്കരം' ട്രസ്റ്റിന്റെ 2022 ലെ സാഹിത്യ പുരസ്കാരത്തിന് വി.കെ. ദീപയുടെ 'വുമൺ ഈറ്റേഴ്സ് ' എന്ന കഥാ സമാഹാരം അർഹമായി. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് 'ഗൗരീശങ്കരം' ട്രസ്റ്റ് ചെയർമാൻ സുകുമാർ അരിക്കുഴ വർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം മഞ്ചേരിയിൽ അദ്ധ്യാപികയായ കഥാകാരി വിവിധ ആനുകാലികങ്ങളിൽ കഥകൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നിവ എഴുതിയിട്ടുണ്ട്. കേരളകലാകേന്ദ്രം കമല സുരയ്യ അവാർഡ്, പ്രവാസി ശബ്ദം അഖിലേന്ത്യാപുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 12ന് എറണാകുളത്ത് ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് സംസ്ഥാന ചെയർമാൻ ജസ്റ്റീസ് കെ. സുകുമാരൻ പുരസ്കാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |