കൊച്ചി: മനുഷ്യാവകാശ, സാമൂഹ്യപ്രവർത്തക ദയാബായിയെ മഹിളാരത്‌നം അവാർഡ് നൽകി വേൾഡ് മലയാളി ഫെഡറേഷന്റെ വനിതാ ഫോറം ആദരിക്കും. നാളെ രാത്രി 8ന് ഓൺലൈനിൽ നടക്കുന്ന ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫെഡറേഷൻ ഭാരവാഹികൾ പങ്കെടുക്കും.
അന്താരാഷ്ട്ര വനിതാദിനത്തിൽ വിവിധ രാജ്യങ്ങളിലെ 115 വേൾഡ് മലയാളി ഫെഡറേഷൻ വനിതാ നേതാക്കളെ അണിനിരത്തി ലഘുപത്രിക പ്രകാശനം ചെയ്തിരുന്നു. കൂടുതൽ വനിതകളെ ഫെഡറേഷന്റെ നേതൃസ്ഥാനങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വനിതാദിനം പ്രമാണിച്ച്
വിശ്വകൈരളി മാഗസിൻ വനിതാ പതിപ്പ് പ്രസിദ്ധീകരിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |