കളമശേരി: എച്ച്.ഐ.എൽ അടച്ചുപൂട്ടാനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് ഹിൽ ഇന്ത്യാ ഫോറത്തിന്റെ നേതൃത്വത്തിൽ ഏലൂർ പാതാളം കവലയിൽ നടത്തിയ പ്രതിഷേധ സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ, ട്രേഡ് യൂണിയൻ സംസ്ഥാന-ജില്ലാ നേതാക്കളായ കെ.എൻ. ഗോപിനാഥ്, കെ.കെ. ഇബ്രാഹിംകുട്ടി, എ.ഡി. സുജിൽ, സി.ജി. രാജഗോപാൽ, പി.എം. അയൂബ്, സുലൈമാൻ, ഷാജഹാൻ, ടി.ആർ. മോഹനൻ, വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. എച്ച്.ഐ.എൽ ജീവനക്കാരുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധറാലിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |