കൂത്താട്ടുകുളം: പാലക്കുഴ മാറികയിൽനിന്ന് രണ്ടുപേരെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മാറിക കല്ലിങ്ങൽവീട്ടിൽ ജോഷി (54), മാറിക മാഞ്ചുവട്ടിൽവീട്ടിൽ ഷിന്റോ രാജു (23 )എന്നിവരെയാണ് അറസ്റ്റുചെയ്തത്. പിറവം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റോയി എം. ജേക്കബും പാർട്ടിയും ചേർന്ന് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരും പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺ ജേക്കബ്, കെ.എം. റോബി, വിനീത് ശശി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹർഷ സി. ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |