കുസാറ്റിൽ സെമിനാർ
Tuesday 21 January 2025 8:06 PM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രൊഫ.എൻ.ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്‌സ് പ്രോട്ടോകോൾസ് ഐ.സി.ആർ.ഇ.പിയുടെയും ഡൽഹി ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന് ഇന്ന് തുടക്കം.
ഐ.സി.ആർ.ഇ.പി സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങ് ഹൈക്കോടതി അഡീഷണൽ ജഡ്ജ് ജസ്റ്റിസ് വി.എം. ശ്യാം കുമാർ ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജുനൈദ് ബുഷിരി അദ്ധ്യക്ഷനാകും.സമാപന ദിവസം മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് മുഖ്യാതിഥിയാകും. കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ.യു. സമ്മാനദാനം നിർവഹിക്കും.