ഐ.ആർ.ഐ.പി.എ കോൺഫെറൻസ്

Wednesday 22 January 2025 12:09 AM IST

കൊച്ചി: ഇന്ത്യൻ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പ്രൊവിഡന്റ് അസോസിയേഷന്റെ(ഐ.ആർ.ഐ.പി.എ) 16-ാം ദേശീയ കോൺഫെറൻസ് നാളെ രാവിലെ 10 മുതൽ ബോൾഗാട്ടി ഹയാത് ലുലു കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഐ.ആർ.ഐ.പി.എ ദേശീയ പ്രസിഡന്റ് അശോക് കുമാർ പാഠക് പ്രയഗ് രാജ് അദ്ധ്യക്ഷനാകും. ദേശീയ ജനറൽ സെക്രട്ടറി രാജേഷ് കുമാർ മേഖനാനി റിപ്പോർട്ട് അവതരിപ്പിക്കും. കോൺഫറൻസിൽ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രദേശങ്ങളിലെ വിഷയങ്ങൾ ചർച്ച ചെയ്യും.

ഐ.ആർ.ഐ.പി.എ പ്രസിഡന്റ് അലക്‌സ് പി. സിറിയക്, ജനറൽ സെക്രട്ടറി ജോൺസൺ. കെ.എ,ജേക്കബ്. ടി.കുരുവിള,കെ.വി. അനിൽകുമാർ, സി.എസ്. വർഗീസ് എന്നിവർ പങ്കെടുത്തു.