മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Saturday 25 January 2025 3:13 PM IST

കൊച്ചി: മലിനീകരണ ഭീഷണി നേരിടുന്ന പെരിയാറിലെ മത്സ്യ സംരക്ഷണത്തിന് മുന്നിട്ടിറങ്ങി കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ. വംശനാശ ഭീഷണി നേരിടുന്ന മഞ്ഞക്കൂരി, കുറുവാപരൽ എന്നിവയുടെ കുഞ്ഞുങ്ങളെ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയുടെയും ,അമർ സാത്ത് ഫൗണ്ടേഷന്റെയും സഹകരണത്തോടെ ആലുവ അദ്വൈതാശ്രമം കടവിൽ നിക്ഷേപിച്ചു. കുഫോസ് വി.സി. പ്രൊഫ. പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചെലഞ്ഞിക്കൽ , സ്വാമി ധർമ്മ ചൈതന്യ , ഡോ. അൻവർ അലി, ഡോ. സുധാകർ , എൻ.എസ്. സനീർ, കെ.എ. ജോസ് , മരിയ സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.