കൊച്ചി: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിലെ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ7 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് 15ന് രാവിലെ 9.30ന് ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്‌കൂളിൽ നടക്കും. 2018ജനുവരി 1നോ അതിനുശേഷമോ ജനിച്ച എറണാകുളം ജില്ലാ നിവാസികളായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ ഹാജരാക്കണം. താൽപര്യമുള്ളവർ 13ന് വൈകിട്ട് 6ന് മുൻപായി 250രൂപ ഫീസ് അടച്ച് https://forms.gle/uhQ1XgHSruxMsGa46 എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |