വൈപ്പിൻ: വൈപ്പിനിലെ വിവിധ പഞ്ചായത്തുകളിലെ തോടുകളുടെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാൻ മൂന്നു കോടി രൂപയും എളങ്കുന്നപ്പുഴ ആർ.എം.പി. തോട് ആഴം കൂട്ടിയും പാർശ്വഭിത്തികൾ കെട്ടിയും സംരക്ഷിക്കുന്നതിന് 2 കോടി രൂപയും വകയിരുത്തിയതുൾപ്പെടെ വൈപ്പിന് സംസ്ഥാന ബഡ്ജറ്റിൽ മൊത്തം 13 കോടിയിലേറെ രൂപയുടെ വിഹിതം.
അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കാൻ 1.5 കോടി രൂപ . വൈപ്പിനിൽ ഫയർ സ്റ്റേഷനപുതിയ കെട്ടിടം പണിയാൻ 75 ലക്ഷം രൂപ. മൂന്ന് ഗോശ്രീ പാലങ്ങളും വൈദ്യുതി ദീപാലംകൃതമാക്കി സൗന്ദര്യവത്കരണത്തിന് മൂന്നു കോടി രൂപ എന്നിങ്ങനെയാണ് ബജറ്റ് വിഹിതം. ബീച്ചുകളുടെ സംരക്ഷണത്തിന് ജിയോട്യൂബ് ഒഫ് ഷോർ ബ്രേക്ക് വാട്ടർ ചെറായി, കൊല്ലം ബീച്ചുകളിൽ സ്ഥാപിക്കുന്നതിന് അഞ്ചു കോടി രൂപ സംസ്ഥാന തീരദേശ വികസന കോർപ്പറേഷന് അനുവദിച്ചു. ബജറ്റ് പ്രൊവിഷനിൽ മണ്ഡലത്തിന്റെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |