കൊച്ചി : ജപ്പാനിലെ സൈറ്റമായിൽ നടക്കുന്ന നോർമലൈസേഷൻ കപ്പിന് വേണ്ടിയുള്ള 9 അംഗ ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബാൾ ടീം ഇന്ന് (13) യാത്ര തിരിക്കും. 14, 15, 16 തീയതികളിലാണ് ഇന്ത്യ- ജപ്പാൻ മത്സരം. കടവന്ത്ര ഗാമ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സെലക്‌ഷൻ ക്യാമ്പിലാണ് ടീമിനെ തിരഞ്ഞെടുത്തത്. മലപ്പുറം, വള്ളിക്കുന്ന് സ്വദേശി ഗോൾ കീപ്പർ ഇ. അപർണയാണ് ഏക മലയാളിതാരം.ശ്രദ്ധ യാദവാണ് (ഉത്തരാഖണ്ഡ്) മറ്റൊരു ഗോൾകീപ്പർ. ടീം അംഗങ്ങൾ: ശീതൾ കുമാരി, ഷെഫാലി റാവത് (ഉത്തരാഖണ്ഡ്) നിർമ ബെൻ (ഗുജറാത്ത്) കോമൾ ഗെയ്ക്‌വാദ്, ഭാഗ്യശ്രീ റുഖി , സ്വാതി മാനേ (മഹാരാഷ്ട്ര), കോച്ച്: സി.വി. സീന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |