കൊച്ചി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) യുവതയുടെയും കേരള ഇൻസ്റ്റിട്ട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിനെയും (കെ.ഐ.ഇ.ഡി) സംയുക്താഭിമുഖ്യത്തിൽ കളമശേരി കെ.ഐ.ഇ.ഡി ആസ്ഥാനത്ത് സംഘടിപ്പിച്ച ദിദ്വിന ആയുർവേദ സംരംഭകത്വ പരിശീലന സംസ്ഥാന ക്യാമ്പ് സമാപിച്ചു.
ക്യാമ്പ് കെ.ഐ.ഇ.ഡി സി.ഇ.ഒ എസ്.സജി ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ യുവത സംസ്ഥാന ചെയർമാൻ ഡോ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, കെ.ഐ.ഇ.ഡി അസി. മാനേജർ രാഹുൽ എന്നിവർ സംസാരിച്ചു. അനൂപ് ജോൺ, ജ്യോതിസ് കെ.എസ്, ഫ്ളെമിൻ പി. വർഗീസ്, ഡോ. രാജഗോപാലൻ നായർ, അനിത എസ്. എന്നിവർ ക്ളാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |