ഓൺലൈൻ മാസിക പ്രകാശനം
Wednesday 12 March 2025 7:42 PM IST
മൂവാറ്റുപുഴ: വനിതാസാഹിതി എറണാകുളം ജില്ലയിലെ വനിതകളായ എഴുത്തുകാരുടെ കവിതകൾ 'മാരിവില്ല് ' ഓൺലൈൻ മാസിക പ്രകാശിപ്പിച്ചു. വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ് സംസ്ഥാന ട്രഷറർ കെ.കെ. ലതികയ്ക്ക് പകർപ്പ് കൈമാറിയാണ് മാസിക പ്രകാശിപ്പിച്ചത്. മൂവാറ്റുപുഴ മേഖലയിൽ നിന്ന് 38 പേർ മാരിവില്ലിൽ എഴുതിയിട്ടുണ്ട്. വനിതാ സാഹിതി മൂവാറ്റുപുഴ മേഖലാ സെക്രട്ടറി സി. എൻ. കുഞ്ഞുമോളാണ് മാഗസിൻ എഡിറ്റർ. യോഗത്തിൽ എം .വി .വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ലളിതാ ഭായ് ,സനിത അനൂപ്, ഡോ. വി .പി. മർക്കോസ്, സിന്ധു ഉല്ലാസ്, പി .ആർ. പങ്കജാക്ഷി എന്നിവർ സംസാരിച്ചു.