കുട്ടികൾക്കായി സാഹിത്യ ശില്പശാല
Friday 28 March 2025 7:26 PM IST
കൊച്ചി: ബാലസാഹിത്യകൃതികളുടെ പ്രസിദ്ധീകരണ സംരംഭമായ ബാലസാഹിതീ പ്രകാശൻ 13 മുതൽ 18 വയസ് വരെ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള കുട്ടികൾക്കായി ദ്വിദിന ശില്പശാല സംഘടിപ്പിക്കും. മേയ് 24, 25 തീയതികളിൽ പിറവം വെളിയനാട് ആദിശങ്കര നിലയത്തിലാണ് (ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ) ശില്പശാല സംഘടിപ്പിക്കുക. സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ക്യാമ്പ് ഡയറക്ടറായിരിക്കും. താത്പര്യമുള്ളവർ സാഹിത്യാഭിരുചി തെളിയിക്കുന്നതിനുള്ള രേഖകളോ സാക്ഷ്യപത്രമോ സഹിതം മേയ് 10ന് മുമ്പ് സെക്രട്ടറി, ബാലസാഹിതീ പ്രകാശൻ, മാധവസ്മൃതി, ചിത്രാലെയിൻ, പാലസ് റോഡ് ആലുവ 683101 എന്ന വിലാസത്തിൽ അയയ്ക്കുക. വിവരങ്ങൾക്ക്: balasahithiprakashan@gmail.com, 9778233920, 9895032627