കൊച്ചി: മാർത്തോമ്മ വികസന സംഘം കോട്ടയം -കൊച്ചി ദദ്രാസന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സേ നോ ടു ഡ്രഗ്‌സ്' ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ജയുമെടുത്തു. സംഘം കോട്ടയം കൊച്ചി ഭദ്രാസന വൈസ് പ്രസിഡന്റ് സജീവ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ് ലഹരി വിരുദ്ധ പ്രതിജ്ജ ചൊല്ലി കൊടുത്തു. കെ.വൈ. നിധിൻ ലഹരി വിരുദ്ധ സന്ദേശം നൽകി. ഭദ്രാസന ട്രഷറർ കോരാ കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗം എം.എസ്. റോയി, ജിനിഷ്‌മോൻ ബാബു, എറണാകുളം സെന്റർ സെക്രട്ടറി മാത്യൂസ് പൊയ്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |