കളമശേരി: സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന സാക്ഷരത, തുല്യത കോഴ്സുകളായ 4, 7, 10, ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. 4,7 ക്ലാസുകൾക്ക് ഫീസ് ഇല്ല. 7-ാം തരമോ, 8, 9 ക്ലാസുകളോ വിജയിച്ച 17 വയസ് പൂർത്തിയായവർക്ക് 10-ാം തരം തുല്യത ക്ലാസിൽ രജിസ്റ്റർ ചെയ്യാം. ഫീസ് 1950 രൂപ. പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം. ഫീസ് 2600 രൂപ. അർഹരായവർക്ക് ജില്ലാപഞ്ചായത്ത്, പഞ്ചായത്തുകൾ, നഗരസഭകൾ ഫീസാനുകൂല്യം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9446865461
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |