കൊച്ചി: കേരള ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര ആർലേക്കർ ഇന്ന് കുസാറ്റിലെത്തും. കുഞ്ഞാലി മരയ്ക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിന്റെ 18-ാം ബാച്ച് ബി.ടെക് വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യും. പരേഡിൽ ഗാർഡ് ഒഫ് ഓണർ സ്വീകരിക്കും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വൈകിട്ട് 3ന് കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും. വി.സി ഡോ. എം. ജുനൈദ് ബുഷിരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബി.ടെക് മറൈൻ എൻജിനിയറിംഗ് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും സർവകലാശാലാ അംഗങ്ങളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |