കൊച്ചി: ഇൻസ്‌റ്റിറ്റ്യൂഷൻ ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖയും ഇന്റർനാഷണൽ ടാക്‌സേഷൻ കമ്മിറ്റിയും സംയുക്തമായി ഇന്റർനാഷണൽ ടാക്‌സേഷനിൽ ഏകദിന സെമിനാർ നടത്തി. ആദായനികുതി പ്രിൻസിപ്പൽ കമ്മിഷണർ സ്വപ്‌ന നാണു അമ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഇൻകം ടാക്‌സ് ജോയിന്റ് കമ്മിഷണർ രഘു എം. മുഖ്യപ്രഭാഷണം നടത്തി. ഋഷഭ് അഗർവാൾ, രാജേഷ് വൈഷ്ണവ്, രാജേന്ദ്ര പ്രസാദ് തല്ലൂരി എന്നിവർ ക്ളാസെടുത്തു. ഇന്റർനാഷണൽ ടാക്‌സേഷൻ കമ്മിറ്റി ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ, സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, ശാഖാ ചെയർമാൻ ആനന്ദ് എ.എസ്., രൂപേഷ് രാജഗോപാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |