തൃപ്പൂണിത്തുറ: ഭവൻസ് മുൻഷി വിദ്യാശ്രമത്തിന്റെ ഒരുവർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു. മുംബയിലെ ഭാരതീയ വിദ്യാഭവൻ എക്‌സിക്യുട്ടീവ് സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ജഗദീഷ് ലഖാനി ഉദ്ഘാടനം നിർവഹിച്ചു. ജൂബിലി ലോഗോയും പ്രകാശനം ചെയ്‌തു.
അനൂപ് ജേക്കബ് എം.എൽ.എ., ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ്, ഡയറക്ടർ ഇ. രാമൻകുട്ടി, ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ്, സ്ഥാപകനേതാക്കളിലൊരാളായ ഡോ. പി. ശ്രീകുമാർ, മുൻസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ്, കൗൺസിലർ കെ.വി. സാജു, പ്രിൻസിപ്പൽ ലത എസ്, വൈസ് പ്രിൻസിപ്പൽ രമ്യ ദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |