കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അക്കാഡമിക് ബ്ലോക്കിൽ ഗ്ലാസ് ലിഫ്റ്റ് സ്ഥാപിച്ചു. ലിഫ്റ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. മന്ത്രിയുടെ എം.എൽ.എ - എസ്.ഡി.എഫ് ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ ചെലവഴിച്ച് ഇലക്ട്രിക്കൽ വർക്കുകളും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ച് സിവിൽ വർക്കുകളും പൂർത്തീകരിച്ചു. ഇൻഫ്രാ എലിവേറ്റേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഒരേ സമയം എട്ടു പേർക്ക് സഞ്ചരിക്കാവുന്ന ലിഫ്റ്റിന്റെ പണികൾ പൂർത്തീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |