കളമശേരി: അംബേദ്കർ റോഡ് സഞ്ചാരയോഗ്യമാക്കുക, പ്രതിപക്ഷ കൗൺസിലർമാരോടുള്ള ഭരണസമിതിയുടെ രാഷ്ട്രീയ കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 31-ാം വാർഡ് യു.ഡി.എഫ് കൗൺസിലർ ധന്യ ഭദ്രൻ ഏലൂർ നഗരസഭ ഓഫീസിനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി. നാലു വർഷങ്ങൾക്കു മുമ്പ് അനുവദിച്ച ബ്ലഡ് ഫണ്ടും 30 ലക്ഷം രൂപയുടെ എം.എൽ.എ ഫണ്ടും ഓരോരോ കാരണങ്ങൾ നിരത്തി താമസിപ്പിക്കുകയും തരാതിരിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വി. കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പി.എം. അയൂബ് അദ്ധ്യക്ഷത വഹിച്ചു. ഷാജഹാൻ കവലക്കൽ, സാജു, ബിജിത്ത്ധരൻ, കെ.എം. അമാനുള്ള, അൻസൽ മുഹമ്മദാലി, വിനു ശ്രീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |