കൊച്ചി: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാനായി എം.എൻ. ഗിരി (എറണാകുളം), ജനറൽ സെക്രട്ടറിയായി വി.ഡി. മജീന്ദ്രൻ (എറണാകുളം ), ട്രഷററായി അയൂബ് മേലേടത്ത് (മലപ്പുറം) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ജഗത്മയൻചന്ദ്രപുരി, കെ.സി. സ്മിജൻ, ഷമീജ് കാളികാവ്, പി.വൈ. ജോസ്, കെ.എസ്. ഹീര (വൈസ് ചെയർമാന്മാർ), പൂവച്ചാൽ സുധീർ, രാജേഷ് നടവയൽ, അപർണ മേനോൻ, നന്ദ രാഗേഷ് (സെക്രട്ടറിമാർ), ഹുസൈൻ ജിഫ്രി തങ്ങൾ, സുരേഷ് വർമ്മ, വിളയോടി വേണുഗോപാൽ, പുരുഷൻ ഏലൂർ (രക്ഷാധികാരിമാർ) എന്നിവരെ എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം സാമൂഹ്യപ്രവർത്തകൻ ഫാ. അഗസ്റ്റിൻ വട്ടോളി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |