കൊച്ചി: തോൾ രോഗനിർണയത്തിലെ വൈദ്യശാസ്ത്ര പുരോഗതിയും കീറിമുറിക്കലില്ലാത്ത ശസ്ത്രക്രിയാ സാങ്കേതികവിദ്യകളും വിഷയമാക്കിയ ഓർത്തോപീഡിക് വിദഗ്ദ്ധരുടെ സമ്മേളനം സമാപിച്ചു. മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് സി.ഇ.ഒ ജോയ് പി. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് ചെയർമാനും കോഴ്‌സ് കോ ഓർഡിനേറ്ററുമായ ഡോ. സുജിത് ജോസ്, ഡോ. ബ്രൂണോ ടുസാന്റ്, ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഒഫ് ഇന്ത്യ മുൻ പ്രസിഡന്റ് ഡോ. ആശിഷ് ബാബുൽക്കർ, ഓർഗനൈസിംഗ് ചെയർമാനും കോഴ്‌സ് ഡയറക്ടറുമായ ഡോ. സുജിത് ജോസ്, ഡോ. രാജീവ് രാമൻ, ഡോ. ശ്രീനാഥ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |