കാക്കനാട്: വാർഷിക പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി 120 ഭൂരഹിത കുടുംബങ്ങൾക്ക് സ്ഥലം ലഭ്യമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്. ലൈഫ് പദ്ധതിയുടെ ജനറൽ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലുമുള്ള ഭൂരഹിത ലിസ്റ്റിൽ നിന്നുള്ളവർക്കാണ് 2.40 കോടി രൂപ ചെലവഴിച്ച് സ്ഥലം ലഭ്യമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. സ്ഥലത്തിന്റെ ആധാരം കൈമാറൽ ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 12 ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ വച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഉമാ തോമസ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |