കൊച്ചി: എറണാകുളം ടൗൺ (നോർത്ത്), എറണാകുളം ജംഗ്ഷൻ( സൗത്ത്)റെയിൽവേ സ്റ്റേഷനുകളിൽ നിറുത്തിവച്ചിരുന്ന പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. രണ്ട് സ്റ്റേഷനുകളുടെയും പ്രധാനകവാടങ്ങളിൽ കാത്തുകിടക്കുന്ന ക്യു.ആർ കോഡ് ഘടിപ്പിച്ച ഓട്ടോകളാണ് കൗണ്ടറുകൾ വഴി ഓടുന്നത്. ബില്ലിംഗ് എളുപ്പമാക്കാൻ ഇ-പോസ് സംവിധാനം ഏർപ്പെടുത്തി. ഓട്ടോയുടെ വിശദാംശങ്ങളും നിരക്കും പരാതി നൽകാനുള്ള ലിങ്കും രേഖപ്പെടുത്തിയതാണ് ബിൽ സ്ലിപ്പ്. കൊച്ചി സിറ്റി വെസ്റ്റ് ട്രാഫിക് പൊലീസിന്റെ മേൽനോട്ടത്തിലാണ് പ്രീ പെയ്ഡ് കൗണ്ടറുകളുടെ പ്രവർത്തനം. പരാതികൾ വാട്ട്സാപ്പ് മുഖാന്തിരംട്രാഫിക് ഐ സംവിധാനത്തിലേക്ക് 6238100100 നമ്പറിൽ ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം അയക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |