കാക്കനാട്: കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളേജ് (എൻ.ഐ.ടി കാലിക്കറ്റ് ) പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നിറ്റ്കാ കൊച്ചിൻ ചാപ്റ്ററിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും കാക്കനാട് റെക്കാ ക്ലബിൽ എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജോജി തോമസ് അദ്ധ്യക്ഷനായി. സന്തോഷ് മേലേക്കളത്തിൽ, രാജീവ് വാസുദേവൻ, അൻഷാ വി. തോമസ്, ഡോ. ഫതിം രഷ്‌ന കല്ലിങ്കൽ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. കേരളത്തിലെ വിവിധ എൻജനിയറിംഗ് കോളേജുകളിൽ ആകെ 60 വിദ്യാർത്ഥികൾക്ക് നിറ്റ്കൊ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |