കൊച്ചി: സാമൂഹികനീതിയിലെ വെല്ലുവിളികൾ പരിഹരിക്കാൻ പുത്തൻ കാഴ്ചപ്പാടുകളും ആശയങ്ങളും കൊണ്ടുവരാൻ ലക്ഷ്യമിട്ട് മേക്ക് ഫോർ ജസ്റ്റിസ് സംഗമം ഇന്ന് കളമശേരിയിലെ ടിങ്കർസ്‌പേസിൽ നടക്കും. രാവിലെ 10നാരംഭിക്കുന്ന സംഗമത്തിൽ ജഡ്ജിമാർ, അഭിഭാഷകർ, സാങ്കേതികവിദഗ്ദ്ധർ, നയരൂപകർത്താക്കൾ, വിദ്യാർത്ഥികൾ, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. സന്നദ്ധ സംഘടനയായ അഗാമിയുടെ നേതൃത്വത്തിൽ ടിങ്കർഹബ് ഫൗണ്ടേഷൻ, ദി ഇഗ്‌നൈറ്റ് ഇന്ത്യ, ന്യൂവാൽസ് അലുംനി അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് സംഗമം ഒരുക്കുന്നത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് മുഖ്യപ്രഭാഷണം നടത്തും. സംവാദത്തിനുമപ്പുറം പ്രവർത്തനങ്ങളെക്കുറിച്ചും പ്രവർത്തനപദ്ധതി ആവിഷ്‌കരിക്കുകയുമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് അഗാമി പ്രതിനിധി തന്യ മയാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |