കൊച്ചി: പട്ടിന്റെ നാട്ടിൽ നിന്നെത്തി സ്വർണം ഓടിയെടുത്ത് ശിവ് ചൗഹാൻ. സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിലാണ് ഉത്തർപ്രദേശ് ബനാറസ് സ്വദേശിയും സെന്റ് ആൽബർട്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയുമായ ശിവ് മിന്നലായത്. ജോലിതേടിയാണ് ശിവിന്റെ പിതാവ് ബ്രജേഷ് കൊച്ചിയിൽ എത്തിയത്.
പിന്നെ കുടുംബത്തെ കൂടെക്കൂട്ടി. ശിവിനെ സ്‌കൂളിൽ ചേർത്തു. ആൽബർട്‌സിലെ അദ്ധ്യാപകരിലൊരാളാണ് നിരവധി മികച്ച താരങ്ങളെ സമ്മാനിച്ച പരിശീലകൻ പി.ആർ .പുരുഷോത്തമന്റെ പക്കൽ ശിവിനെ എത്തിച്ചത്. മഹാരാജാസ് ഗ്രൗണ്ടിൽ വൈകിട്ടാണ് പരിശീലനം. ജില്ലാ സബ്ജൂനിയർ മീറ്റിൽ 600 മീറ്ററിൽ സ്വർണവും സംസ്ഥാനതലത്തിൽ വെള്ളിയും നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |