SignIn
Kerala Kaumudi Online
Wednesday, 04 March 2026 3.34 AM IST

'സ്ലേറ്റ് പദ്ധതി: അഴിമതി ഭരണസ്വാധീനത്താൽ മറയ്ക്കാനാണ് എം.എൽ.എയുടെ ശ്രമം'

Increase Font Size Decrease Font Size Print Page
yuth

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ സ്ലേറ്റ് പദ്ധതിയിലെ കോടികളുടെ അഴിമതി ഭരണസ്വാധീനം ഉപയോഗിച്ച് മറയ്ക്കാനാണ് പി.വി. ശ്രീനിജൻ എം.എൽ.എയുടെ ശ്രമമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിലെ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി മറയ്ക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് വിജിലൻസിന് നൽകിയ പരാതി ഫയലിൽ സ്വീകരിക്കാത്തത്.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്സൽ ജബ്ബാർ അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നേരത്തെ കോലഞ്ചേരി ഐ.ഒ.സി പമ്പിന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച് എം.എ.ൽ.എ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു.

സ്ലേറ്റ് പദ്ധതിയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സി.എസ്.ആർ ഫണ്ട് തട്ടിയെടുത്ത് വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കാൻ കൂട്ടുനിന്നതിനും അടിസ്ഥാനമില്ലാത്ത വികസന അവകാശവാദങ്ങളും കപട വികസന രേഖയും നിരത്തി കുന്നത്തുനാട്ടിലെ ജനതയെ കബളിപ്പിച്ചതിനും പി.വി. ശ്രീനിജൻ എം.എൽ.എ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും പൊതുസമൂഹത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് വി.പി. സജീന്ദ്രൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റുമാരായ പോൾസൺ പീറ്റർ, കെ.വി. എൽദോ, സി.പി. ജോയി, എം.ടി. ജോയി,​ കെ.പി. തങ്കപ്പൻ, ടി.എച്ച്. അബ്ദുൾ ജബ്ബാർ, സുജിത് പോൾ,ബിനിൽ ചാക്കോ, അമൽ അയ്യപ്പൻകുട്ടി, പി.എസ്. ഷൈജു, ഡെന്നി വർഗീസ്, പോൾ വി. കുന്നേൽ, എസ്. ശ്രീനാഥ്, എൽദോസ് ബാബു, മുഹമ്മദ് ഷാഫി, അജാസ് മുഹമ്മദ്,ഷെഫീക്ക് തേക്കലക്കുടി, അഖിൽ അപ്പു, അരുൺ പാലിയത്ത്, അജോ വർഗീസ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.