കൊച്ചി: സമരവഴിയിലെ മജീന്ദ്രൻ എന്ന പേരിൽ സംഘടിപ്പിച്ച വി.ഡിണ മജീന്ദ്രൻ അനുസ്മരണ സമ്മേളനം പ്രൊഫ കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ പ്രശ്‌നങ്ങൾക്കായി നിരന്തരം ഇടപെടുകയും പരിസ്ഥിതിയുടെ നീതിക്കുവേണ്ടി വാദിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു മജീന്ദ്രനെന്നും എല്ലാ സമര വഴികളിലൂടെയും മജീന്ദ്രൻ സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സി. അച്യുതമേനോൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ടി.സി. സഞ്ജിത്ത്, പ്രൊഫ. അരവിന്ദാക്ഷൻ , ഡോ. കെ.എസ്. രാധാകൃഷ്ണൻ, എം.എൻ. ഗിരി , സിസ്റ്റർ ലിസി ചക്കാലയ്ക്കൽ, പ്രൊഫ. സൂസൻ ജോർജ്, ബെൻസി അയ്യമ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |