കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച കോർപ്പറേറ്റ് ക്രിക്കറ്റ് ലീഗിൽ തുടർച്ചയായ നാലാം വർഷവും സൗത്ത് ഇന്ത്യൻ ബാങ്കിന് കിരീടം. ഫൈനലിൽ ഫാക്ടിനെ നാല് റൺസിന് പരാജയപ്പെടുത്തിയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് കിരീടം നിലനിറുത്തിയത്. മികച്ച ബാറ്ററായി കോട്ടക്കൽ ആര്യവൈദ്യശാലയിലെ എം. അജിത്, ബൗളറായി ഫാക്ടിലെ വിഷ്ണു, വാല്വബിൾ പ്ലേയറായി സതർലാൻഡിലെ മനീഷ് മനോജ് എന്നിവരെ തിരഞ്ഞെടുത്തു. 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. കെ.എം.എ പ്രസിഡന്റ് കെ. ഹരികുമാർ സൗത്ത് ഇന്ത്യൻ ബാങ്കിന് ട്രോഫി കൈമാറി. സ്‌പോർട്‌സ് ലീഗ് ചെയർമാൻ ബാലഗോപാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |