
കളമശേരി: മലേഷ്യയിലെ ലങ്കാവിയിൽ ഇന്ന് ആരംഭിക്കുന്ന 15-ാമത് ഏഷ്യൻ വടംവലി മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് മഞ്ഞുമ്മൽ സ്വദേശി അന്റോണിയോ ജോസ് ഡിക്സൺ. കഴിഞ്ഞ ദിവസങ്ങളിലായി കോച്ച് ടെലിന്റെ നേതൃത്വത്തിലെ ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ പങ്കെടുത്ത് മത്സരത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു.
അന്റോണിയോയുടെ പിതാവും മുൻ അത്‌ലറ്റും വോളിബാൾ താരവുമായിരുന്ന ഡിക്സൺ ജോസഫും വടംവലി കോച്ച് സതീഷ് കുമാറുമാണ് പിന്തുണ. കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ്. മാതാവ് പ്രീത ഡിക്സൻ ഇതേ വിദ്യാലയത്തിലെ അദ്ധ്യാപികയാണ്. അഞ്ചുതവണ ദേശീയ വടംവലി ചാമ്പ്യനും രണ്ടുതവണ ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യനുമായ കെ. എ. ജോസഫിന്റെ കൊച്ചുമകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |