കൊച്ചി: വല്ലാർപാടം രണ്ടാംഘട്ട വികസനത്തിലൂടെ കൊച്ചി തുറമുഖത്തിന്റെ സാമ്പത്തികസ്ഥിതി വീണ്ടും തകർക്കാൻ ശ്രമിക്കരുതെന്ന് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തുറമുഖ തൊഴിലാളികളും പെൻഷൻകാരും തുറമുഖ ആസ്ഥാനത്ത് സംയുക്തമായി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുറമുഖ ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ധർണ. സി.ഡി. നന്ദകുമാർ അദ്ധ്യക്ഷനായി. എം.എൻ. മനോജ് സ്വാഗതം പറഞ്ഞു. തോമസ് സെബാസ്റ്റ്യൻ, കെ. ദാമോദരൻ, വി.കെ. സുരേന്ദ്രൻ, എം. ജമാലു കുഞ്ഞ്, കെ.എസ്. രമേശൻ, ജി. രാജൻ എന്നിവർ പ്രസംഗിച്ചു. റസിയ സലിം നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |