കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജ് നൽകുന്ന ബിജു പി. നടുമുറ്റം സ്മൃതി കവിതാ അവാർഡ് ടി. ഐശ്വര്യയ്ക്ക് ലഭിച്ചു. സംസ്ഥാന തലത്തിൽ ലഭിച്ച സൃഷ്ടികളിൽ 'ആപദി കിം കരണീയം" എന്ന കവിതയ്ക്കാണ് അവാർഡ്. ഷാജി യോഹന്നാൻ, രഥിഷ് കെ. മാണിക്ക്യമംഗലം എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. കോളേജിന്റെ 40-ാമത് വാർഷിക സമ്മേളനത്തിൽ 5000 രൂപ കാഷ് അവാർഡും പ്രശസ്തി പത്രവും സമ്മാനിക്കുമെന്ന് പ്രിൻസിപ്പൽ വി.കെ. ഷാജി അറിയിച്ചു. ബാങ്ക് ഒഫ് ഇന്ത്യ കാലടി ശാഖയിലെ ജീവനക്കാരിയാണ് ടി.ഐശ്വര്യ. ഭർത്താവ്: സതീഷ് (കൊച്ചിൻ കോർപ്പറേഷൻ), മകൻ: ഭഗത് എസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |