
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് മലയാളികൾക്ക് ബന്ധപ്പെടാനും വിവരം നൽകാനുമായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. ബന്ധപ്പെടാനുള്ള നമ്പർ: 011-23747079, 011-23742320, +91-9310443880. കൺട്രോളർ എ.എസ്. ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവർക്കാണ് ചുമതല. ഗൾഫ് രാജ്യങ്ങളുടെ എംബസികളുമായി സംസ്ഥാന സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. പുതിയ തീരുമാനങ്ങളും നിർദ്ദേശങ്ങളും ഹെൽപ്‌ലൈനിലൂടെ അറിയാം.
ഇന്ത്യൻ എംബസി നമ്പരുകൾ
അബുദാബി: ടോൾ ഫ്രീ 800-46342, വാട്സ് ആപ്പ് : +971543090571
കുവൈറ്റ്: +96565501946
ദോഹ (ഖത്തർ): +974-55647502
ബഹറിൻ: 0097339418071
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |